ദുബായ്- കോവിഡ് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ദുബായ് മീഡിയാ ഓഫിസ് പുതിയ നിബന്ധനകള്‍ പുറത്തിറക്കി. വീടുകളില്‍ സംഗമങ്ങളോ വിവാഹ ചടങ്ങുകളോ നടത്തിയാല്‍ അരലക്ഷം ദിര്‍ഹമായിരിക്കും പിഴ. കൂടാതെ, പങ്കെടുത്ത ഓരോരുത്തര്‍ക്കും 15,000 ദിര്‍ഹം വീതവും പിഴ ചുമത്തും.
യു.എ.ഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കോവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്.