അങ്കാറ- ചൈനീസ് കമ്പനിയായ സിനോവാക് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ സ്വകീരിച്ചു.
രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. ഇതിനകം 2,54,000 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ഉര്‍ദുഗാന്‍ പറഞ്ഞു.
നാലാഴ്ചക്കു ശേഷം തുര്‍ക്കി പ്രസിഡന്റ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കും.