അബുദാബി- രണ്ടാഴ്ചത്തെ ഇ–ലേണിങിനുശേഷം അബുദാബിയിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും. സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കാന്‍ നിരവധി വിദ്യാര്‍ഥികളാണ്് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബോര്‍ഡ് പരീക്ഷക്കു തയാറെടുക്കുന്ന 10,–12 ക്ലാസുകളിലെ കുട്ടികളാണു കൂടുതലായും സ്‌കൂളില്‍ നേരിട്ടെത്തുക.
50 ശതമാനം ിദ്യാര്‍ഥികള്‍ക്ക് നേരിട്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയെങ്കിലും ഒന്നര മീറ്റര്‍ അകലം പാലിച്ച് ഇരുത്തേണ്ടതിനാല്‍ ഇത്രയും കുട്ടികളെ സ്വീകരിക്കാന്‍ പല സ്‌കൂളുകള്‍ക്കും പരിമിതിയുണ്ട്. പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് സ്ഥലപരിമിതി നോക്കി മാത്രമേ അനുമതി നല്‍കൂ.
കോവിഡ് നിബന്ധനപ്രകാരം വലിപ്പമനുസരിച്ച് ഒരു ക്ലാസില്‍ 10 മുതല്‍ 15 വരെ കുട്ടികളെ മാത്രമേ ഇരുത്താനാകൂ. ഇതനുസരിച്ച് കൂടുതല്‍ ക്ലാസ് മുറികള്‍ സജ്ജമാക്കിയതായി പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു.






