യു.എ.ഇയില്‍ വാക്‌സിനേഷന്‍ ഊര്‍ജിതം, 13 ലക്ഷത്തോളം പേര്‍ കുത്തിവെപ്പെടുത്തു

ദുബായ്- യു.എ.ഇ എമിറേറ്റുകളില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ധാരാളം പേരെത്തുന്നുണ്ട്. ഇതോടെ കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ പ്രത്യേക  ക്രമീകരണം ഏര്‍പ്പെടുത്തി.  
അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ 1,000 മുതല്‍ 1,500 പേര്‍ വരെ പ്രതിദിനം എത്തുന്നു. ഏറ്റവും വലിയ വാക്‌സിന്‍ കേന്ദ്രങ്ങളിലൊന്നായ ഇവിടെ അഞ്ച് ബൂത്തുകളാണുള്ളത്. എമിറേറ്റ്‌സ് ഐ.ഡിയുമായി എത്തിയാല്‍ 20 മിനിറ്റിനകം  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

മുതിര്‍ന്ന പൗരന്മാര്‍, വനിതകള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ബൂത്ത് സജ്ജമാണ്. 105  സൗജന്യ വാക്‌സിന്‍ കേന്ദ്രങ്ങളാണുള്ളത്.

തിരക്കു കൂടിയതോടെ രാവിലെ 7.30 മുതല്‍   രാത്രി 10 വരെ സൗകര്യമൊരുക്കിയതായി അജ്മാന്‍ ഇന്ത്യന്‍  അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ സലാഹ് പറഞ്ഞു. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 10 വരെയാണ് സമയം.
യു.എ.ഇയില്‍ 13 ലക്ഷത്തോളം പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.

 

 

Tags

Latest News