രാമക്ഷേത്ര നിര്‍മാണത്തിനായി കശ്മീരില്‍ ആര്‍.എസ്.എസ് ധനസമാഹരണം തുടങ്ങി

ജമ്മു-അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിനുവേണ്ടി ജമ്മു കശ്മീരില്‍ ആര്‍.എസ്.എസ് പിരിവ് തുടങ്ങി.
ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയാണ് ദേശവ്യാപകമായുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി കശ്മീരില്‍ പിരിവ് ഉദ്ഘാടനം ചെയ്തത്.

രാമക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. ധനസമാഹരണം ഫെബ്രുവരി 27 വരെ തുടരും. ധനസമാഹരണം മാത്രമല്ല ലക്ഷ്യമെന്നും ജനസമ്പര്‍ക്കം കൂടിയാണെന്നും ജോഷി പറഞ്ഞു.

 

Latest News