കോവിഡില്ല, ക്വാറന്റൈനിലെന്ന് നടി ലെന 

ബംഗളൂരു- ബ്രിട്ടനില്‍ നിന്നും സിനിമാ ചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ തനിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് നടി ലെന. തന്റെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍  കോവിഡ് നെഗറ്റീവാണെന്നും താരം അറിയിച്ചിട്ടുണ്ട്. ഫേ്‌സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചന്നത്.    കോവിഡ് മഹാമാരിക്ക് പുറമെ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ നിന്നും എത്തുന്നവരെയെല്ലാം ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു  വിധേയരാക്കുന്നുണ്ട്. ബ്രിട്ടനില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. കൂടാതെ  ്രഇതനുസരിച്ച് ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ താന്‍ ക്വാറന്റൈനിലാണെന്നും എന്നാല്‍ ഇത് തെറ്റിദ്ധരിച്ച് തനിക്ക് കോവിഡാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും ലെന ഫേസ്ബുക്കില്‍ കുറിച്ചു. 
 

Latest News