Sorry, you need to enable JavaScript to visit this website.

കരിപ്പൂർ കസ്റ്റംസിൽ സൂപ്രണ്ട് ഉൾപ്പടെ നാലുപേരെ സസ്‌പെൻഡ് ചെയ്തു

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും നടത്തിയ  റെയ്ഡിൽ സി.ബി.ഐ കുറ്റപത്രം തയ്യാറാക്കുന്നു.കേസിൽ ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ് ഇവരിൽ ഒരു സൂപ്രണ്ട് ഉൾപ്പടെ നാലു പേരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി,ഇൻസ്‌പെക്ടർമാരായ യോഗേഷ്,നരേഷ്,ഹെഡ് ഹവീൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.  കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്.കരിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ റെയ്ഡിൽ 1.2 കോടിയുടെ പണവും കള്ളക്കടത്ത് സാധനങ്ങളുമാണ് കണ്ടെത്തിയത്.
 

Latest News