മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍; ആരും നിയമത്തിന് അതീതരല്ലെന്ന് നവാബ് മാലിക്

മുംബൈ- ആരും നിയമത്തിന് അതീതരല്ലെന്നും വിവേചനമില്ലാതെ നിയമം നടപ്പിലാക്കുമെന്നും മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്.

മയക്കുമരുന്ന് കേസില്‍ മകളുടെ ഭര്‍ത്താവ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) യുടെ പിടിയിലായതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിയമം അതിന്റെ വഴിക്കു പോകുമെന്നും നീതി നടപ്പിലാക്കപ്പെടുമെന്നും എന്‍.സി.പി നേതാവ് ട്വീറ്റ് ചെയ്തു.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനുശേഷം ബുധനാഴ്ചയാണ്  മന്ത്രിയുടെ മകളുടെ ഭര്‍ത്താവ് സമീര്‍ ഖാനെ എന്‍.സി.ബി അറസ്റ്റ് ചെയ്തത്.

ബ്രിട്ടീഷ് പൗരന്‍ കരണ്‍ സന്‍ജാനിയും മറ്റു രണ്ടുപേരും കഴിഞ്ഞയാഴ്ച അറസ്റ്റിലായ സംഭവത്തില്‍ പ്രതികളിലൊരാളുമായി സമീര്‍ ഖാന്‍ നടത്തിയ 20,000 രൂപയുടെ ഇടപാടാണ് ചോദ്യം ചെയ്യാന്‍ കാരണമായത്.

 

Latest News