Sorry, you need to enable JavaScript to visit this website.

പ്രത്യേക അനുമതിയില്ലാതെ 12 രാജ്യങ്ങളില്‍ പോകരുതെന്ന് സൗദികളോട് ആഭ്യന്തര മന്ത്രാലയം

റിയാദ്- പ്രത്യേക അനുമതി തേടാതെ 12 രാജ്യങ്ങളിലേക്ക് പോകരുതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം സ്വദേശികളോട് ആവശ്യപ്പെട്ടു. കോവിഡിന്റെ വകഭേദം രൂക്ഷമായ ലിബിയ, സിറിയ, ലബനാന്‍, യമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മീനിയ, സോമാലിയ, കോംഗോ, അഫ്ഗാനിസ്താന്‍, വെനീസ്വലേ, റഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക അനുമതി തേടേണ്ടത്. കോവിഡ് വകഭേദ വ്യാപനം സ്ഥിരീകരിച്ച മറ്റു രാജ്യങ്ങളും പട്ടികയില്‍ പെടും

Latest News