കോവിഡിന് ശേഷമുള്ള ആദ്യ മലയാള ചിത്രം -ജയസൂര്യയുടെ 'വെള്ളം' 

കൊച്ചി- കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി വെള്ളം. ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെന്‍ ആണ്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം.
കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയിലൊന്ന് എന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചത്. സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവരാണ് നായികമാര്‍.  സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍ പ്രിയങ്ക എന്നിവര്‍ക്കൊപ്പം ഇന്ദ്രന്‍സ് അതിഥി വേഷത്തിലെത്തുന്നു. ഇത് കൂടാതെ നിരവധി പുതുമുഖങ്ങളെയും ചിത്രത്തില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന് വേണ്ടി ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മിച്ചിരിക്കുന്നത്. ബാബു അന്നൂര്‍, സ്‌നേഹ പാലിയേരി, ബൈജു നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, പ്രിയങ്ക, തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു

Latest News