Sorry, you need to enable JavaScript to visit this website.

ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം, കത്തിൽ വിശദീകരണവുമായി കമൽ

തിരുവനന്തപുരം- ചലച്ചിത്ര അക്കാദമിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നാലു പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത് വ്യക്തിപരമായിരുന്നുവെന്ന് അക്കാദമി ചെയർമാൻ കമൽ. സമിതിയിൽ ഇടതുപക്ഷക്കാരെ സ്ഥരിപ്പെടുത്തണം എന്നാവശ്യപ്പെട്ടതിൽ ജാഗ്രതക്കുറവുണ്ടായെന്നും കമൽ വ്യക്തമാക്കി. ഇടതുസ്വഭാവം എന്ന് പറഞ്ഞത് വിശാലമായ അർത്ഥത്തിലാണെന്നും കമൽ വ്യക്തമാക്കി. 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് നിയമസഭയിൽ പുറത്തു വിട്ടത്. ഇടതുപക്ഷ അനുഭാവികളായ അംഗങ്ങളെ നിയമാനുസൃതമല്ലാതെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സും ബി.ജെ.പി.യും രംഗത്തു വന്നു. ഷാജി എച്ച്. (ഡെപ്യുട്ടി ഡയറക്ടർ ഫെസ്റ്റിവൽ), റിജോയ് കെ.ജെ (പ്രോഗ്രാം മാനേജർഫെസ്റ്റിവൽ)  എൻ.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടർ പ്രോഗ്രാംസ്), വിമൽ കുമാർ വി. പി. (പ്രോഗ്രാം മാനേജർ പ്രോഗ്രാംസ്) എന്നീ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനാണ് കമൽ കത്ത് സമർപ്പിച്ചത്. ഇവർ ഇടതുപക്ഷ അനുഭാവികളാണെന്നും, ഈ നിയമനത്തിലൂടെ അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സാധിക്കുമെ ന്നും കമൽ കത്തിൽ വ്യക്തമാക്കുന്നു. ഇതിൽ പ്രതിഷേധിച്ച് കമലിനെതിരെ ക്യാമ്പെയി നുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
 

Latest News