Sorry, you need to enable JavaScript to visit this website.

പാവങ്ങൾക്ക് പ്രതിമാസം ആറായിരം രൂപയുമായി യു.ഡി.എഫ് പ്രകടന പത്രിക

തിരുവനന്തപുരം- പാവങ്ങളുടെ എക്കൗണ്ടിലേക്ക് ആറായിരം രൂപ പ്രതിമാസം നൽകുന്ന ന്യായ് പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് യു.ഡി.എഫിന്റെ പ്രകടന പത്രിക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡി എഫ് കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

Latest News