ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,04,95,147 ആയി. 202 പേര് കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,51,529.
നിലവില്‍ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ള ആക്ടീവ് കേസുകള്‍ 2,14,507 ആണ്. ഇതുവരെ 1,01,29,111 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 19,74,488 ആയി വര്‍ധിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 9,28,806 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ആന്ധ്രാപ്രദേശില്‍ 8,85,234 കേസുകളും തമിഴ്നാട്ടില്‍ 8,27,614 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.






