Sorry, you need to enable JavaScript to visit this website.
Wednesday , January   27, 2021
Wednesday , January   27, 2021

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് അനുമതി നൽകി കുവൈത്ത്

കുവൈത്ത് സിറ്റി- പുതിയ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കുവൈത്തിൽ അനുമതി. ജനുവരി 17 മുതൽ റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് കടക്കാനുള്ള അനുമതിയാണ് മന്ത്രിസഭ നൽകിയത്. പത്ത് മാസങ്ങൾക്ക് മുമ്പാണ് കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിർത്തിവെച്ചത്. ഇത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഗാർഹിക ജോലിക്കാരെ കിട്ടാതായതോടെ ഈ രംഗത്ത് നിയമലംഘനങ്ങൾ ധാരാളമായി നടന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് റിക്രൂട്ട്‌മെന്റിന് അനുമതി നൽകിയിരിക്കുന്നത്. വേലക്കാരെ കിട്ടാൻ പ്രയാസപ്പെട്ടതോടെ ഈ രംഗത്ത് ധാരാളം ഇടനിലക്കാർ കടന്നുവരികയും നിയമവിരുദ്ധമായി വേലക്കാരെ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപെടുകയും ചെയ്തു. 

 

 

 

Tags

Latest News