ദോഹ- പുതിയ തലമുറ ചരിത്രത്തെ വിസ്മരിക്കരുതെന്നും ഇന്നലെകളിലെ നേതാക്കൾ ചെയ്ത ത്യാഗമാണ് ഇന്ന് നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങളെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൽ ഖാദർ മൗലവി അഭിപ്രായപ്പെട്ടു. പ്രതിസന്ധികൾ ഏറെ നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ രംഗത്തിറങ്ങി പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് പൂർവികരോടു കാണിക്കുന്ന നീതിയായിരിക്കുമെന്നു മൗലവി പറഞ്ഞു. കണ്ണൂർ ജില്ല കെഎംസിസി സംഘടിപ്പിച്ച ഹരിത വസന്തം ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി ഹാളിൽ നടന്ന സമ്മേളനത്തിൽ മുഹമ്മദ് പൂന്തോട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. ഷാഫി ചാലിയം, എസ്എഎം ബഷീർ, അബ്ദുൽ നാസർ നാച്ചി എന്നിവർ പസംഗിച്ചു. റഹീസ് പെരുമ്പ സ്വാഗതവും ടി.വി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം എസ്എഎം ബഷീർ ഉദ്ഘാടനം ചെയിതു. ഹനീഫ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഷാഫി ചാലിയം പഠന ക്ലാസിനു നേതൃത്വം നൽകി. സിറാജ് ഇരിട്ടി ഉദ്‌ബോധന പ്രസംഗം നടത്തി. പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ, മുസ്തഫ ഹുദവി ആക്കോട് ആശംസ നേർന്നു. പ്രതിനിധികൾ വി കെ അബ്ദുൽ ഖാദർ മൗലവി യുമായി മുഖാമുഖം നടത്തി. സലാം വീട്ടിക്കൽ, അഷ്‌റഫ് ആറളം, ശറഫുദ്ദീൻ എംപികെ, ഫഹദ് പിപി, നൗഷാദ് മങ്കടവ്, മമ്മു കമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






