Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാളയാർ കേസ് സിനിമയാകുന്നു

കോളിളക്കം സൃഷ്ടിച്ച വാളയാർ കേസ് ആധാരമാക്കി സിനിമ വരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ചിത്രമാവും ഇതെന്ന് സംവിധായകൻ അരുൺ വ്യക്തമാക്കി.കേസിൽ പുനർവിചാരണ നടക്കുന്ന സമയമായതിനാൽ സിനിമയുടെ മറ്റ് വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പ്രദേശവാസികളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും

വാളയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ, പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുനരന്വേഷണത്തിനും പുനർ വിചാരണക്കും ഉത്തരിവിടുകയും ചെയ്തു.പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ അരുൺ രചനയും സംവിധാനവും നിർവഹിച്ച അവകാശികൾ എന്ന ചിത്രം ഫെബ്രുവരി അവസാനം തീയേറ്ററുകളിൽ എത്തും.

 

Latest News