Sorry, you need to enable JavaScript to visit this website.

പുതുവർഷത്തിൽ കുഞ്ചാക്കോ ബോബന്റെ അര ഡസൻ ചിത്രങ്ങൾ

കുഞ്ചാക്കോ ബോബന്റെ അര ഡസൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പലതും ഈ വർഷം തന്നെ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നതാണ്. പട, അഞ്ചാം പാതിര, മോഹൻകുമാർ ഫാൻസ്, നായാട്ട്, നിഴൽ, ഭീമന്റെ വഴി തുടങ്ങിയവയാണവ. കമാൽ കെ.എം സംവിധാന ചെയ്യുന്ന പടയിൽ കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.ജിസ് ജോയ് രചനയും സംവിധാനവും നിർവഹിക്കുന്ന മോഹൻ കുമാർ ഫാൻസിൽ അനാർക്കലി നാസർ, ശ്രീനിവാസൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട് തുടങ്ങിയവരും അഭിനയിക്കുന്നു.നായാട്ടിന്റെ സംവിധാനം മാർട്ടിൻ പ്രക്കാട്ട്. നിമിഷ സജയൻ കുഞ്ചാക്കോ ബോബന്റെ നായികയാവുന്ന ചിത്രത്തിൽ ജോജു ജോർജ്, അനിൽ നെടുമങ്ങാട് തുടങ്ങിയവരും എത്തുന്നു.കുഞ്ചാക്കോ ബോബനും അപ്പു ഭട്ടതിരിയും പ്രധാന വേഷങ്ങളിലെത്തുന്ന നിഴൽ സംവിധാനം ചെയ്യുന്നത് നവാഗതനായ അപ്പു ഭട്ടതിരിയാണ്. എസ്. സഞ്ജീവ് ആണ് രചന. നടൻ ചെമ്പൻ വിനോദ് രചിച്ച് അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

 

Latest News