സൗദിയില്‍ ശൈത്യത്തിന് തീവ്രതയേറി; ചില പ്രവിശ്യകള്‍ പൂജ്യത്തോടടുക്കുന്നു

റിയാദ്- സൗദി അറേബ്യയില്‍ വിവിധ പ്രവിശ്യകളില്‍ ശൈത്യത്തിന് തീവ്രതയേറി. അടുത്ത മണിക്കൂറുകളില്‍ ചില പ്രവിശ്യകളില്‍ താപനില പൂജ്യത്തോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി വ്യക്തമാക്കി.

ശീതക്കാറ്റ് സൗദിയുടെ അന്തരീക്ഷത്തില്‍ വ്യതിയാനം വരുത്തിയിട്ടുണ്ട്. വടക്ക്, മധ്യ പ്രവിശ്യകളില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രണ്ടു ഡിഗ്രി വരെയെത്തും. ചിലപ്പോള്‍ പൂജ്യം ഡിഗ്രിക്കും സാധ്യതയുണ്ട്.

വടക്കന്‍ പ്രവിശ്യ മുതല്‍ മക്ക വരെ യുള്ള പ്രദേശങ്ങളില്‍ മഴക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News