മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗം ചോര്‍ന്നു

ചെന്നൈ- നാളെ റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗം സമൂഹ മാധ്യമങ്ങളില്‍. സംവിധായകന്‍ ലോകേഷ് കനകരാജും നിര്‍മാണ കമ്പനിയുമാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മാണ കമ്പിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വിജയിക്കൊപ്പം വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി നാളെയാണ് നിശ്ചിയിച്ചിരിക്കുന്നത്.ഒന്നര വര്‍ഷത്തിന്റെ കഠിനധ്വാമാണ് മാസ്റ്റര്‍, ദയവ് ചെയ്ത് ചിത്രത്തിന്റെ പ്രധാന രംഗങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് ട്വീറ്ററിലൂടെ ആവശ്യപ്പെട്ടു. മാസ്റ്ററിനായി ഒരു ദിവസം കൂടി കാത്തിരിക്കൂ എന്നാണ് ലോകേഷ് സംഭവത്തെ തുടര്‍ന്ന് ട്വീറ്റ് ചെയ്തത്. സിനിമയുടെ നിര്‍മാതക്കളായ എക്‌സ്ബി ഫിലിം ക്രിയേറ്റഴ്‌സും ചിത്രത്തിന്റെ പുറത്തായ ഭാഗങ്ങള്‍ ആരും പങ്കുവെക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. 
 

Latest News