Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പ് സ്വകാര്യ ഗ്രൂപ്പുകള്‍ ഗൂഗ്ള്‍ സെര്‍ചില്‍, സ്വകാര്യതയെ ബാധിക്കില്ലെന്ന് വിശദീകരണം; അടിതെറ്റുന്നു

ന്യൂദല്‍ഹി- യൂസര്‍മാരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം ഉള്‍പ്പെട്ട സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ ഗൂഗ്ള്‍ സെര്‍ചില്‍ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തിയതോടെ വെട്ടിലായ വാട്‌സാപ്പ് വീണ്ടും വിശദീകരണവുമായി രംഗം തണുപ്പിക്കാനെത്തി. വിവരങ്ങള്‍ മാതൃകമ്പനിയായ ഫേസ്ബുക്കുമായി പങ്കുവയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പുതിയ പ്രൈവസി പോളിസിക്കെതിരെ ലോകത്തൊട്ടാകെ പ്രതിഷേധമുയര്‍ന്നതിനിടെയാണ് സ്വകാര്യ ഗ്രൂപ്പു വിവരങ്ങളും സെര്‍ച് റിസല്‍ട്ടുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഈ പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞ വാട്‌സാപ്പ് 'കിംവദന്തികള്‍ പൂര്‍ണമായും നീക്കി വ്യക്ത വരുത്തുന്നതിന്' ആണ് വീണ്ടും വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയത്.

പുതിയ പ്രൈവസി പോളിസി സുഹൃത്തുക്കുള്‍ക്കും കുടുംബങ്ങള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതെ ബാധിക്കില്ലെന്ന് വാട്‌സാപ്പ് അവകാശപ്പെടുന്നു. ആരോപിക്കപ്പെടുന്ന പോലെ എല്ലാ വിവരങ്ങളും ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുന്നില്ല എന്നും കമ്പനി പറയുന്നു. 

വാട്‌സാപ്പിന്റെ പറയുന്നത്:
- നിങ്ങളുടെ സ്വകാര്യ മെസേജുകള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ വാട്‌സാപ്പിനും ഫെയ്ബുക്കിനും സാധിക്കില്ല. 
- മെസേജ് അയക്കുന്നവരുടേയും വിളിക്കുന്നവരുടേയും വിവരങ്ങള്‍ വാട്‌സാപ്പ് സൂക്ഷിക്കുന്നില്ല.
- വാട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും നിങ്ങളുടെ പങ്കുവച്ച ലൊക്കേഷന്‍ കാണാന്‍ സാധിക്കില്ല.
-നിങ്ങളുടെ കോണ്ടാക്ടുകള്‍ വാട്‌സാപ്പ് ഫെയ്ബുക്കുമായി പങ്കുവയ്ക്കുന്നില്ല.
-വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സ്വകാര്യമായി തന്നെ തുടരും.
-മെസേജുകള്‍ അപ്രത്യക്ഷമാകണമെങ്കിലും അതു നിങ്ങള്‍ക്ക് സെറ്റ് ചെയ്യാം.
-നിങ്ങളുടെ ഡേറ്റ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ഗ്രൂപ്പ് സ്വകാര്യത സംബന്ധിച്ച വിവരങ്ങള്‍ പരസ്യങ്ങള്‍ക്കു വേണ്ടി ഫെയ്‌സ്ബക്കുമായി പങ്കുവയ്ക്കില്ല. ഈ സ്വകാര്യ ചാറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് രീതിയിലായതിനാല്‍ കാണാനും കഴിയില്ലെന്ന് വാട്‌സാപ്പ് വിശദീകരിക്കുന്നു.
 

Latest News