യാത്ര പോകാം,  ഗവിയിലേക്ക്

ഓർഡിനറി എന്ന സിനിമക്ക് ശേഷമാണ് ഗവി ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥലമായി മാറിയത്. ഗവിയെപ്പറ്റി ഒട്ടേറെ വിശേഷണങ്ങളാണ് അതിന് ശേഷം പുറത്തെത്തിയത്. ഗവിയിലേക്കൊരു യാത്ര ഏറെക്കാലത്തെ സ്വപ്‌നം കൂടിയായിരുന്നു.  കഴിഞ്ഞ വെക്കേഷനിലാണ് ആ ആഗ്രഹം സഫലമായത്. അന്ന് മക്കൾക്ക് ഓണാവധിയും ആയിരുന്നു മുൻ സഹപ്രവർത്തകൻ കോട്ടയം സ്വദേശി ലൈസൽ മാഷെ വീട്ടിലേക്കാണ് ഞങ്ങൾ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് വണ്ടി കേറിയത്. വൈകുന്നേരം ആറു മണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പിറ്റേന്ന് രാവിലെയാണ് ഗവിയിലേക്ക് വെച്ചുപിടിച്ചത്. ഏറെ ഓടിയാണ് പ്രവേശന പാസ് കൊടുക്കുന്ന സ്ഥലത്ത് എത്തിയത്. ഒരു ദിവസം നിശ്ചിത എണ്ണം വാഹനങ്ങളെ മാത്രമേ ഗവിയിലേക്ക് കടത്തി വിടൂ. കൊടുംകാട്ടിലൂടെയാണ് ഗവിയിലേക്കുള്ള യാത്ര. കിലോമീറ്ററുകളോളം യാത്ര തുടരണം. ഇടക്ക് കടകളോ മനുഷ്യരോ വീടുകൾ പോലുമോ കാണില്ല എന്നൊക്കെ അറിയാവുന്നതുകൊണ്ട് കുറച്ചു ഭക്ഷണപദാർത്ഥങ്ങൾ കൂടെ കരുതിയിരുന്നു. പ്രവൃത്തി ദിവസങ്ങളിൽ പത്തു വാഹനങ്ങളെയും അവധി ദിവസങ്ങളിൽ മുപ്പതു വാഹനങ്ങളെയുമാണ് ഗവിയിലേക്ക് കടത്തിവിടുക. ഒരാൾക്ക് മുപ്പതു രൂപ അടയ്ക്കണം. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പാസ് ആവശ്യമില്ല. 
വനത്തിൽ പ്രവേശിക്കും മുമ്പേ നമ്മുടെ കയ്യിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ രേഖപ്പെടുത്തണം. വണ്ടിയിൽ വെച്ച് ഉപയോഗിക്കാം. പക്ഷേ പുറത്തേക്ക് വലിച്ചെറിയരുത്. യാത്ര തുടങ്ങി. തീരെ ചെറിയ റോഡ്. വളഞ്ഞും പുളഞ്ഞും പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞതും വലിയ കുളങ്ങൾ രൂപപ്പെട്ടതും ആണ്. യാത്ര ദുസ്സഹവും സാഹസികവും ആണ്. ആനകൾ ഇറങ്ങിവന്ന് വാഹന തടസ്സം സൃഷ്ടിക്കാനുള്ള സാധ്യതയേറെ. അവിടവിടെ ആവി പൊങ്ങുന്ന ആന പിണ്ഡം കാണുന്നുണ്ട്. കരിങ്കുരങ്ങുകളും മലയണ്ണാനും യഥേഷ്ടം വിഹരിക്കുന്നു. 
വല്ലാത്ത ഒരു കുളിരും ശാന്തതയും ശരീരത്തിൽ മാത്രമല്ല മനസ്സിലും അലയടിക്കുന്ന പോലെ തോന്നി. കൂടാതെ ഒരു ഉൾഭയവും. കാരണം വന്യമൃഗങ്ങൾ എപ്പോഴും റോഡ് ക്രോസ് ചെയ്തു കടന്നുവരാം. ദൂരെ നിന്ന് ഒരിക്കലും കാണാൻ പറ്റില്ല. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡ് കുറച്ചു ദൂരം മാത്രമേ കാണൂ. 
ആനകൾ വഴി മുടക്കിയാലും പ്രശ്‌നമാണ്. അപകടവും. മറ്റെവിടെ നിന്നും ശ്വസിക്കാൻ കഴിയാത്ത പ്രത്യേക തരം ശുദ്ധ വായുവാണ് കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുക. നല്ല ശുദ്ധജലം കുടിക്കുമ്പോഴുള്ള സംതൃപ്തി നല്ല ശുദ്ധവായു ശ്വസിക്കുമ്പോഴും കിട്ടുമെന്ന് മനസ്സിലായത് അന്നാണ്. 
കുന്നുകളും മലകളും കൊക്കകളും നീർചോലകളും ചില ദ്വീപ് സമൂഹങ്ങളെ അനുസ്മരിപ്പിക്കുന്ന അണക്കെട്ടുകളും കണ്ട് യാത്ര തുടർന്നു. അടുക്കുംതോറും അകലുന്ന ഗവി എന്നൊരു തോന്നൽ എനിക്കുണ്ടായി. എത്ര ഓടിയിട്ടും എത്തുന്നില്ല. ഇടക്ക് റോഡ് കാണാതെ മൺപാത മാത്രമായി. റാന്നി, വടശ്ശേരിക്കര,  സീതത്തോട്, ചിറ്റാർ, ആങ്ങാമൂഴി ഭാഗത്തൂടെയാണ് ഗവിയിലേക്കുള്ള പ്രവേശനം. പോയ വഴി തിരിച്ചുപോരാൻ പറ്റില്ല. വണ്ടിപ്പെരിയാർ വഴി വേണം മടക്കം. റോഡിലൂടെ ഏതോ കാട്ടുചോലയിൽനിന്ന് ഒഴുകി വരുന്ന തെളിനീരുറവ. ചെരിപ്പ് ഊരി കാലുകൾ വെള്ളത്തിൽ തൊട്ടു. എന്തൊരു തണുപ്പ്. കുട്ടികളും കാലു നനച്ചു. ചിലർ കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്തു വായിൽ ഒഴിച്ചു. കാടിന്റെ സംഗീതം കേട്ടും ഭംഗി ആസ്വദിച്ചും ഞങ്ങൾ യാത്ര തുടർന്നു.ഏതൊരു വിനോദ യാത്രയും ആസ്വദിക്കാനുള്ള മനസ്സുള്ളവർക്കേ അനുഭൂതി പകരൂ. അല്ലാത്തവർക്ക് കാണുന്നതിലൊന്നും ഒരു കൗതുകവും തോന്നില്ല. ഭംഗിയും അനുഭൂതിയും കണ്ണിലല്ല, മനസ്സിലാണ്. 
നേരം രണ്ടു മണിയോട് അടുക്കുന്നു. പലർക്കും വിശപ്പ് തുടങ്ങി. കുട്ടികൾ കയ്യിൽ കരുതിയതൊക്കെ എപ്പോഴോ തീർത്തിരുന്നു. വനത്തിൽ ഇടയ്ക്കിടെ ചില ചെക്ക് പോയന്റുകൾ ഉണ്ട്. ഓരോ സ്ഥലത്തും പാസും െ്രെഡവറുടെ ലൈസൻസും കാണിക്കണം. വനം പോലീസുകാർ കാർ പരിശോധിക്കുന്നുമുണ്ട്. 
ഒടുവിൽ ഞങ്ങൾ ഗവിയിൽ എത്തി. പ്രതീക്ഷിച്ച പോലെയൊന്നും അല്ല ഗവി.നന്നേ ചെറിയ ഒരു സ്ഥലം. ഒരു പാലം. അതിന് കീഴെ മനോഹരമായി ഒഴുകുന്ന ഒരു പുഴ. കടകളോ ലോഡ്‌ജോ ഹോട്ടലോ ഒന്നും കണ്ടില്ല. ഒരു ഭാഗത്ത് ഒരു പാർക്ക് കണ്ടു. അങ്ങോട്ട് പ്രവേശനത്തിന് അനുമതി ചോദിച്ചപ്പോൾ കാവൽക്കാരൻ പറഞ്ഞു. ഇത് ഒരു പാക്കേജ് ആണ്. ട്രക്കിംഗ്, ബോട്ടിംഗ്, ഭക്ഷണം ഒരാൾക്ക് ആയിരത്തി ഇരുന്നൂറ് രൂപ. പാലത്തിൽനിന്നുള്ള ദൃശ്യങ്ങളും കാഴ്ചകളും മനോഹരമാണ്. ഏറെ സമയം അവിടെ ചെലവഴിച്ചും ഫോട്ടോസ് എടുത്തും ഗവി ആസ്വദിച്ചു. ഇനി പരുന്തൻപാറ ആണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം.  ഗവിയേക്കാൾ ഹരംഗവിയിലേക്കുള്ള യാത്രയാണ്. നന്നായി ആസ്വദിക്കാൻമനസ്സുള്ളവർക്കേ ഈ യാത്ര ഇഷ്ടപ്പെടൂ. അല്ലാത്തവർക്ക് ഇതാണോ ഈ കൊട്ടിഘോഷിക്കുന്ന ഗവി എന്ന് തോന്നാം. ആസ്വദിക്കാൻ മനസ്സുള്ളവർക്ക് കാടും മലകളും കൊച്ചുകുന്നുകളും നീർചാലുകളും അണക്കെട്ടും പക്ഷികളുടെയും മൃഗങ്ങളുടെയും കലപിലയും കാടിന്റെ സംഗീതവും ഒക്കെ ആസ്വദിച്ചുള്ള ഒരു യാത്ര. അതിരാവിലെയാണ് യാത്ര എങ്കിൽ മൃഗങ്ങളെ കാണാം എന്ന് വാച്ച്മാൻ പറഞ്ഞു. 

ശ്രദ്ധിക്കാൻ

നല്ല വാഹനം ആയിരിക്കണം. അടി നിലത്തു തട്ടുന്ന വാഹനം പറ്റില്ല. കാടും മേടും കുന്നും കുഴിയും താണ്ടാൻകെൽപ്പുള്ളവാഹനംആവണം. ടയർപഞ്ചറാവുക, വാഹനത്തിനു വല്ല തകരാറും സംഭവിക്കുക ഒക്കെ ചെയ്താൽകുടുങ്ങിയത്തന്നെ. കൊടുംകാട്ടിൽ ഒറ്റപ്പെട്ടു പോകും. സാധാരണ വർക്കിംഗ്‌ഡെയ്‌സിൽ പത്തു വാഹനങ്ങളെ മാത്രമേ കടത്തി വിടൂ.അത് കൊണ്ട് അങ്ങനെയുള്ള ദിവസങ്ങളിൽ പരമാവധി നേരത്തെ പാസ് എടുക്കാൻ എത്തണം. പത്തുവാഹനംകടത്തിവിട്ടുകഴിഞ്ഞാൽപിന്നെതിരിച്ചുപോരേണ്ടിവരും. അവധി ദിവസങ്ങളിൽമുപ്പതുവാഹനംവരെകടത്തിവിടും.

ചിറ്റാർ, സീതത്തോട് വടശ്ശേരിക്കര, ആങ്ങമൂഴി വഴിയാണ് അങ്ങോട്ടുള്ള പ്രവേശനം. പാസ് എടുക്കേണ്ടത് ആങ്ങമൂഴിയിൽനിന്നാണ്. അങ്ങോട്ട് പോയ വഴി ഇങ്ങോട്ട് വരാൻപറ്റില്ല. വണ്ടിപ്പെരിയാർ വഴിയാണ് തിരിച്ചുപോകേണ്ടത്.

വഴിയിൽനിന്ന് ഭക്ഷണം ഒന്നും കിട്ടില്ല. എല്ലാം കൂടെ കരുതണം.

പ്ലാസ്റ്റിക് സാധനങ്ങൾ കാട്ടിൽ വലിച്ചെറിയാൻ പാടില്ല. അഞ്ഞൂറൂ രൂപ വരെ പിഴ അടക്കേണ്ടിവരും

കാട്ടിൽനിന്ന്ഒരുചെടിപോലുംപറിക്കരുത്.നല്ലപരിശോധന ഉണ്ട് പല ചെക്ക് പോയിന്റിലും

കണ്ണും കാതും മനസ്സും തുറന്നു വെച്ചു യാത്ര ചെയ്യണം. അല്ലെങ്കിൽ വെറും ഒരു യാത്ര എന്ന തോന്നൽ ഉണ്ടാകും. 
 

Latest News