അബുദാബി- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,404 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 2,252 പേര്‍ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3 മരണം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,32,982. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ ആകെ– 2,08,366. ആകെ മരണം–711. ചികിത്സയില്‍ ഉള്ളത് 23,905 പേര്‍.
യു.എ.ഇയിലെ കോവിഡ് പ്രതിരോധ മുന്നണിപ്പോരാളികള്‍ വാക്‌സിന്‍ വിജയകരമായി സ്വീകരിച്ചതായി ആരോഗ്യ–മന്ത്രാലയം. രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ആകെ 10 ലക്ഷം കവിഞ്ഞു. ഇതില്‍ രണ്ടര ലക്ഷം പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ വിഭാഗം ദേശീയ വാക്‌സിനേഷന്‍ പരിപാടി കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.