പാക്കിസ്ഥാന്‍ സുന്ദരികളുടെ നഗ്നത കണ്ട് ഭ്രമിച്ച്  ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി, അറസ്റ്റിലായി 

ജയ്‌സാല്‍മിര്‍, രാജസ്ഥാന്‍-സ്ത്രീകളുടെ നഗ്‌നചിത്രങ്ങളും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കും പകരമായി നിര്‍ണായ സൈനിക വിവരങ്ങള്‍ പങ്കുവെച്ചതായി രാജസ്ഥാന്‍ സ്വദേശിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ ഹണിട്രാപ്പില്‍ ഇയാള്‍ കുരുങ്ങി വിവരങ്ങള്‍ നല്‍കി വരികയായിരുന്നു. ചാരക്കുറ്റം ചുമത്തി സത്യനാരായണന്‍ പാലിവാള്‍ എന്ന ജയ്‌സാല്‍മിര്‍ സ്വദേശിയെ കഴിഞ്ഞ ആഴ്ചയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അതിര്‍ത്തിയിലെ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചും പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിനേക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നതിന് പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രതിനിധികളായ സ്ത്രീകള്‍ നഗ്‌നചിത്രങ്ങള്‍ പങ്കുവെയ്ക്കുമായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ സത്യനാരായണ്‍ പറഞ്ഞു. അത്തരം ചിത്രങ്ങള്‍ക്കും സംഭാഷണത്തിനുമായി സൈന്യത്തെ സംബന്ധിച്ച കൂടതല്‍ വിവരങ്ങള്‍ അവര്‍ക്ക് പങ്കുവെയ്ക്കാന്‍ തുടങ്ങിയെന്നും സത്യനാരായണ്‍ സമ്മതിച്ചു.

Latest News