Sorry, you need to enable JavaScript to visit this website.

ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ഹോളിവുഡില്‍ മീ ടൂ മാര്‍ച്ച്

ലോസ് ആഞ്ചലസ്- സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ മീ ടൂ കാമ്പയിനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹോളിവുഡില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ലോസ് ആഞ്ചലസിലെ ഹോളിവുഡ് ഡോള്‍ബി തിയേറ്റര്‍ സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് സിഎന്‍എന്‍ ആസ്ഥാനത്ത് സമാപിച്ചു. പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യം മുഴക്കിയുമാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം മാര്‍ച്ചില്‍ പങ്കെടുത്തത്. പരാതി നല്‍കി വര്‍ഷങ്ങളായിട്ടും ലൈംഗികാതിക്രമ കേസുകളില്‍ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചത്.
ഫെയ്‌സ് ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തക ടരാനാ ബുര്‍കെയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നത്. ബുര്‍കെയാണ് മീ ടൂ ക്യാമ്പയിന് തുടക്കമിട്ടതും. ഹാര്‍വി വെയിന്‍സ്റ്റിനെതിരെ വെളിപ്പെടുത്തലുകളുമായി നടി ഏലിയ്‌സ മിലാനോ രംഗത്തെത്തിയതോടെയാണ് മീ ടൂ ഹാഷ് ടാഗ് തരംഗമായത്. ലൈംഗികാതിക്രമങ്ങളില്‍ ഇരയായവര്‍ക്ക് അത് തുറന്നുപറയാനും ഒന്നുചേര്‍ന്ന് പ്രതിഷേധിക്കാനുമുള്ള പ്രചോദനമായി മീ ടൂ ക്യാമ്പയിന്‍ മാറിയത് പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് ടരാനാ ബുര്‍കെ അഭിപ്രായപ്പെട്ടു
 

Latest News