ജിദ്ദ- സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസുമാരായി 50 സൗദി വനിതകളെ നിയമിക്കുന്നു. രണ്ടു മാസം നീണ്ട പരിശീലനത്തിനുശേഷമാണ് നിയമനം.
കോ പൈലറ്റ് തസ്തികയില്‍ സൗദിയ ഇതിനകം 100 ശതമാനം സൗദിവല്‍ക്കരണം പൂര്‍ത്തിയാക്കി. നിലവില്‍ എല്ലാ സഹ പൈലറ്റുമാരും സ്വദേശികളാണ്.
സൗദി വനിതകള്‍ക്ക് എയര്‍ഹോസ്റ്റസ് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് കമ്പനി വ്യക്തമാക്കി.
സൗദി വനിതകളെ എയര്‍ഹോസ്റ്റസുമാരായി നിയമിക്കുന്നതിന് ഫ്‌ളൈ നാസാണ് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു അവരുടെ പ്രഖ്യാപനം.






