സൗദിയില്‍ വിദേശിയെ ആക്രമിച്ച് ഒന്നര ലക്ഷം റിയാല്‍ കവര്‍ന്ന സംഘം അറസ്റ്റില്‍; സംഘത്തില്‍ മൂന്ന് പാക്കിസ്ഥാനികള്‍

ജിദ്ദയില്‍ വിദേശിയെ ആക്രമിച്ച് 1,40,000 റിയാല്‍ തട്ടിപ്പറിച്ച് അറസ്റ്റിലായ പ്രതികള്‍.

ജിദ്ദ - വിദേശിയെ ആക്രമിച്ച് 1,40,000 റിയാല്‍ കവര്‍ന്ന നാലംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ ജിദ്ദയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു.

മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള സൗദി യുവാവും മൂന്നു പാക്കിസ്ഥാനികളുമാണ് പിടിയിലായത്. തൊഴിലുമടക്കു വേണ്ടി ചരക്കുകള്‍ വാങ്ങുന്നതിന് കൈയില്‍ കരുതിയ പണമാണ് വിദേശിയുടെ പക്കല്‍ നിന്ന് സംഘം പിടിച്ചുപറിച്ചത്.

നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് വക്താവ് പറഞ്ഞു.

 

 

Latest News