മനാമ - ഖത്തർ വിമാനങ്ങൾക്കു മുന്നിൽ ബഹ്‌റൈൻ വ്യോമമേഖല തുറന്നതായി ബഹ്‌റൈൻ അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ ഗ്രീനിച്ച് സമയം 00.01 ന് ആണ് ഖത്തർ വിമാനങ്ങൾക്കു മുന്നിൽ ബഹ്‌റൈൻ വ്യോമമേഖല തുറന്നുകൊടുത്തതെന്ന് ബഹ്‌റൈൻ ഗതാഗത, ടെലികോം മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റി വെളിപ്പെടുത്തി. സൗദി അറേബ്യയും യു.എ.ഇയും ഖത്തറുമായുള്ള മുഴുവൻ അതിർത്തികളും നേരത്തെ തന്നെ തുറന്നിരുന്നു. സൗദി അറേബ്യക്കും യു.എ.ഇക്കും ഖത്തറിനുമിടയിൽ വിമാന സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്.