ദമാം - കിംഗ് ഫഹദ് കോസ്വേയിൽ ബഹ്റൈൻ ഭാഗത്ത് സ്വദേശികളും വിദേശികളും സന്ദർശകരും അടക്കമുള്ള യാത്രക്കാർക്ക് നൽകുന്ന പി.സി.ആർ പരിശോധനാ സേവനം നിർത്തിവെക്കാൻ ബഹ്റൈൻ തീരുമാനിച്ചു. ഈ മാസം 17 മുതൽ ഇത് പ്രാബല്യത്തിൽവരും. കോസ്വേ വഴി എത്തുന്നവരുടെ യാത്രാ നടപടികൾ എളുപ്പമാക്കാനും വർധിച്ചുവരുന്ന യാത്രക്കാരെ ഉൾക്കൊള്ളാനും യാത്രക്കാർക്ക് കൂടുതൽ ചോയ്സുകൾ ലഭ്യമാക്കാനും ശ്രമിച്ച് ഏതാനും പുതിയ ക്രമീകരണങ്ങൾ ബഹ്റൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പി.സി.ആർ പരിശോധനാ സേവനം നിർത്തിവെക്കാൻ തീരുമാനിച്ചത്.