ഇതെന്തൊരു ജാഡയാണപ്പാ, ഇംഗ്ലീഷേ പറയൂ... 

പട്ടാമ്പി-മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ടെലിവിഷന്‍ അവതാരകയായി എത്തി പിന്നീട് നായികയായി മാറിയ താരം നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറിയെങ്കിലും നീണ്ട പതിനേഴ് വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേയ്ക്ക് എത്തി. പൂര്‍ണ്ണിമയുടെ ഒരു വൈറല്‍ വീഡിയോയ്ക്ക് നേരെ വിമര്‍ശനം ഉയരുകയാണ് ഇപ്പോള്‍.
ഇപ്പോള്‍ ക്ലബ്ബ് എഫ്എം അവതാരക ധന്യ വര്‍മ്മയുമായുള്ള അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പൂര്‍ണ്ണിമ, ഇന്ദ്രനെ കുറിച്ച് പറയുന്നതും, ബിസിനസിനെ കുറിച്ച് പറയുന്നതുമായ വീഡിയോയില്‍ ഉടനീളം പൂര്‍ണ്ണിമ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെതിരെയാണ് വിമര്‍ശനം. ഇവര്‍ മലയാളി തന്നെ അല്ലെ പിന്നെന്തിനാണ് സാധാരണക്കാരുടെ മുന്‍പില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.ഇവര്‍ എന്തിനാണ് എത്രയും ജാഡ കാണിക്കുന്നത് പൃഥിക്കും ഇന്ദ്രനും ഇത്രയും ഇല്ല. നല്ല വീഡിയോ ആണ് ഇംഗ്ലീഷ് കാരണം കാണാന്‍ ഉള്ള മൂഡ് പോയി. സുപ്രിയയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതില്‍ ഇംഗ്ലീഷ് അവര്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു. തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ വീഡിയോയ്ക്ക് നേരെ വരുന്നുണ്ട്‌

Latest News