കുവൈത്തിൽ ഭൂമികുലുക്കം; ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് പാഞ്ഞു

കുവൈത്തിൽ ഭൂമികുലുക്കം; ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് പാഞ്ഞു

കുവൈത്ത് : ഇറാൻ, ഇറാഖ് അതിർത്തിയിലും കുവൈത്തിലും ഭൂമികുലുക്കം. രാത്രി രണ്ടു തവണ ശക്തമായ ഭൂമികുലുക്കം അനുഭവപെട്ടു. കുവൈത്തിൽ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ പരിഭ്രാന്തരായ ആളുകൾ പുറത്തിറങ്ങുകയായിരുന്നു.
സാൽമിയ, ജർമ്മൻ ക്ലിനിക്, അബ്ബാസിയ, ഹാവല്ലി, മംഗഫ് എന്നിവിടങ്ങളിലൊക്കെ ഭൂചലനം അനുഭവപെട്ടതായാണ് റിപ്പോർട്ട്. 
ഭൂചലനം നന്നായി അനുഭവപ്പെട്ടതായി ഈരാറ്റുപേട്ട സ്വദേശി ഷാഹിദ് പറഞ്ഞു. 
അവസാന ഭൂചലനം രാത്രി 9.23 നായിരുന്നു. 
ഏതാനും സെക്കണ്ടുകൾ മാത്രമായിരുന്നു ഇത്. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല. 
ഇറാൻ  ഇറാഖ് അതിർത്തിയിലാണ് ഏറ്റവും ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇവിടെ റിക്ടർ സ്‌കെയിലിൽ 7.4 ശക്തിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

 

Latest News