ആലപ്പുഴ- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തറയിൽ യു.ഡി.എഫ് പിന്തുണ വേണ്ടെന്ന് സി.പി.എം തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെക്കാനും പാർട്ടി തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായാണ് ഈ സഖ്യമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റിയാണ് രാജിവെക്കാൻ നിർദ്ദേശം നൽകിയത്. യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫിലെ വിജയമ്മ ഫിലേന്ദ്രനാണ് പ്രസിഡന്റ്. പതിനെട്ടംഗ പഞ്ചായത്തിൽ എൻ.ഡി.എക്ക് ആറും കോൺഗ്രസിന് ആറും സി.പി.എമ്മിന് അഞ്ചും അംഗങ്ങളാണുള്ളത്. ആറു സീറ്റുള്ള കോൺഗ്രസിന് പട്ടിക ജാതി വനിതയില്ല.






