അബുദാബി- ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ജി.സി.സി രാജ്യങ്ങളിലെ മൂന്ന് മലയാളികള്‍ക്കാണ് ലഭിച്ചത്. സൗദിയിലും യുഎഇയിലും വ്യാപാര ശൃംഖലയുള്ള ഇറാം ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ സിദ്ദീഖ് അഹമ്മദ്, പ്രമുഖ ഇ.എന്‍ട.ി വിദഗ്ധനും സംരംഭകനുമായ ഡോ. മോഹന്‍ തോമസ്, കെ.ജി. ബാബുരാജന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
മധ്യപൂര്‍വദേശത്ത് ഒരുപാട് അവസരങ്ങളുണ്ടെന്നും അത് പ്രയോജനപ്പെടുത്തി ഉത്തരവാദിത്തത്തോടെ ആത്മാര്‍ഥതയോടെ കഠിനാധ്വാനം ചെയ്യുകയും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്താല്‍അംഗീകാരം താനെ എത്തുമെന്നാണ് ബാബുരാജ് പ്രതികരിച്ചു. പ്രമുഖ ഇഎന്‍ടി വിദഗ്ധനും സംരംഭകനുമായ ഡോ. മോഹന്‍ തോമസിനാണു ഖത്തറില്‍നിന്നു പുരസ്‌കാരലബ്ധി.