വാദി അല്‍മുര്‍-മൂന്ന് പതിറ്റാണ്ട് മുമ്പ് മണല്‍ വിഴുങ്ങിയ ഗ്രാമം തേടി ഇപ്പോഴും ഒമാനികളെത്തുന്നു.
നിലനിന്നിരുവെന്നതിന് വളരെ കുറച്ച് മാത്രം തെളിവുകള്‍ അവശേഷിപ്പിച്ചാണ് ഒമാനി ഗ്രാമമായ വാദി അല്‍മുര്‍ മണല്‍ വിഴുങ്ങിയിരുന്നത്. ഇവിടെ താമസിച്ചിരുന്നവര്‍ നഷ്ടസ്വപ്നങ്ങളോര്‍ത്തും സന്ദര്‍ശകര്‍ കൗതുകത്തോടെയും മരുഭൂമിയില്‍ ഉള്‍പ്പെട്ട കുഗ്രാമം കാണാന്‍ വരുന്നു.
ഗ്രാമത്തിലെ എല്ലാ വീടുകളും 30 വര്‍ഷം മുമ്പാണ് മണല്‍ വിഴുങ്ങിയതെന്ന് പ്രാദേശിക മൂപ്പന്മാര്‍ പറയുന്നു. ഇതോടെ പ്രദേശവാസികളെല്ലാം വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. ഇപ്പോള്‍ കെട്ടിട മുകള്‍ഭാഗങ്ങളും മതിലിന്റെ ഭാഗങ്ങളും മരുഭൂമയില്‍ ചിലയിടങ്ങളില്‍ കാണപ്പെടുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്താല്‍ മരുഭൂമികള്‍ ലോകമെമ്പാടും വികസിച്ചുകൊണ്ടിരിക്കുന്നതിന്റെ ഉദാഹരമാണ് ഒമാനില്‍ അപ്രത്യക്ഷമായ ഈ ഗ്രാമം.
ഇടയന്മാരാണ് ഇവിടെ കൂടുതലായും താമസിച്ചിരുന്നത്. തലസ്ഥാനമായ മസ്‌കത്തില്‍നിന്ന് 400 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി താഴ്‌വരയുടെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാദി അല്‍മുറിലേക്ക് റോഡുകളൊന്നുമില്ല. പരുക്കന്‍ പാതയിലൂടെ മാത്രമേ എത്തിച്ചേരാനാകൂ.
വൈദ്യുതി, ജലവിതരണ സംവിധാനങ്ങളൊന്നുമില്ല. എന്നിരുന്നാലും പഴയ താമസക്കാര്‍ നഷ്ടപ്രതാപം അയവിറക്കി ഇവിടെ എത്തിച്ചുരുന്നു.