മക്ക - ഇന്തോനേഷ്യയിൽ നിന്നുള്ള ഉംറ തീർഥാടകർ പുണ്യഭൂമിയിലെത്തി. ജക്കാർത്തയിൽ നിന്നുള്ള തീർഥാടകരെയും വഹിച്ച വിമാനം ശനിയാഴ്ച രാത്രിയാണ് ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയത്. മുൻകരുതൽ, പ്രതിരോധ നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ച പ്രോട്ടോകോളുകളും പാലിച്ച് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം വിദേശത്തു നിന്ന് പുണ്യഭൂമിയിലെത്തുന്ന ആദ്യ തീർഥാടക സംഘമാണിത്. മക്കയിലെ ഹോട്ടലിൽ ഐസൊലേഷൻ പൂർത്തിയാക്കിയ ശേഷം ഇവർ ഉംറ കർമം നിർവഹിക്കും. അതേസമയം, തീർഥാടകരല്ലാത്തവർക്ക് ത്വവാഫ് കർമം നിർവഹിക്കാൻ അനുമതി നൽകി എന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ബന്ധപ്പെട്ടവർ നിഷേധിച്ചു.






