കോഴിക്കോട്- നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി സഖ്യമുണ്ടാക്കില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും വെൽഫെയർ പാർട്ടി. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലമാണ് ഇക്കാര്യം അറിയിച്ചത്. മതേതര പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മാത്രമാണ് യു.ഡി.എഫുമായി സഖ്യമുണ്ടാക്കിയത്. നിയമസഭസ പാർലമെന്റ് തെരഞ്ഞെടുപ്പുകളെ പാർട്ടി വ്യത്യസ്തമായാണ് കാണുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതിനുള്ള ബൂത്തുതല പ്രവർത്തനങ്ങൾക്ക് ഒരുങ്ങാൻ അണികൾക്ക് നിർദ്ദേശം നൽകിയതായും ഹമീദ് വാണിയമ്പലം വ്യക്തമാക്കി. കഴിഞ്ഞ തവണ 40 സീറ്റുകളിൽ വെൽഫെയർ പാർട്ടി മത്സരിച്ചിരുന്നു. ഇക്കുറി രാഷ്ട്രീയ സഹചര്യങ്ങൾ നോക്കി തീരുമാനം എടുക്കുമെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി.






