അബുദാബി- റഷ്യയുടെ സ്ഫുട്‌നിക് 5 വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു. 500 പേരിലാണ് പരീക്ഷണമെന്നും താല്‍പര്യമുള്ളവര്‍ മുന്നോട്ടുവരണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 18 വയസ്സിനു മുകളിലുള്ള കോവിഡ് പിടിപെടാത്ത മറ്റു വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികള്‍ ആയിട്ടില്ലാത്തവര്‍ക്കാണ് അവസരം.
രണ്ടാഴ്ചക്കിടെ പകര്‍ച്ചവ്യാധിയോ ഗുരുതര രോഗങ്ങളോ ഉള്ളവരാകരുത്. 20 ദിവസത്തിനിടെ 2 ഡോസ് വാക്‌സിന്‍ നല്‍കും. നേരിട്ടും ഫോണിലൂടെയും 180 ദിവസത്തെ നിരന്തര നിരീക്ഷണമുണ്ടാകും.
ഇതോടനുബന്ധിച്ച് വാക്‌സിന്‍ ഫോര്‍ വിക്ടറി ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്. കുത്തിവയ്പിനു മുന്‍പ് ഡോക്ടര്‍ പരിശോധിച്ചു മറ്റു രോഗങ്ങളില്ലെന്നു ഉറപ്പുവരുത്തും.






