നഗ്ന വീഡിയോ കാണിച്ച് ബ്ലാക്ക് മെയില്‍,  കോട്ടയത്ത് 4 പേര്‍ അറസ്റ്റില്‍ 

കോട്ടയം-സമൂഹമാധ്യമങ്ങളില്‍ നിന്നു യുവാവിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ പോലീസിനുവേണ്ടി സൈബര്‍ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍.
തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറമ്പില്‍ ടി.എസ്.അരുണ്‍ (29) , തിരുവാര്‍പ്പ് കിളിരൂര്‍ ചെറിയകാരയ്ക്കല്‍ ഹരികൃഷ്ണന്‍(23),പുത്തന്‍പുരയ്ക്കല്‍ അഭിജിത്ത് 21),തിരുവാര്‍പ്പ് മഞ്ഞപ്പള്ളിയില്‍ ഗോകുല്‍( 20 )എന്നിവരെയാണ് വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം ജെ.അരുണ്‍ അറസ്റ്റ് ചെയ്തത്. താഴത്തങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തി .ഇതില്‍ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്‌നവിഡിയോയും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വിഡിയോ സംഭാഷണത്തി ന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും പണം നല്‍കണമെന്നും അടുത്ത ദിവസം സംഘം ആവശ്യപ്പെട്ടു.ഭീഷണി വര്‍ധിച്ചതോടെയാണ് പരാതി നല്‍കിയത് .

Latest News