Sorry, you need to enable JavaScript to visit this website.

യു.ഡി.എഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും,  ബി.ജെ.പി വേണ്ട-ജസ്റ്റിസ് കെമാൽ പാഷ 

കൊല്ലം-നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലങ്ങളിൽ മത്സരിക്കനാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെമാൽ പാഷയുടെ പ്രതികരണം. യുഡിഎഫ് ക്ഷണിച്ചാൽ പാർട്ടി ബാനറിലായിരിക്കും മത്സരിക്കുക. എൽഡിഫിന് തന്നോട് താൽപര്യമില്ലെന്നും ബിജെപിയോട് തനിക്കും താൽപര്യമില്ല. വേറിട്ട് ശബ്ദമായി നിന്നിട്ട് കാര്യമില്ലായെന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്നും കെമാൽ പാഷ പറഞ്ഞു.
എംഎൽഎ ആയാൽ താൻ ശമ്പളം വാങ്ങില്ലെന്നും കെമാൽ പാഷ പ്രതികരിച്ചു. ഈയിടെ കെമാൽ പാഷ സർക്കാരിനെതിരെ പല വിഷയങ്ങളിലും പരസ്യനിലപാട് സ്വീകരിച്ചിരുന്നു.ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് വൈറ്റില പാലം യാത്രക്കായി തുറന്ന് കൊടുത്ത സംഭവത്തിൽ പാലത്തിന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞാൽ ഉദ്ഘാടനത്തിന് വേണ്ടി കാത്തുനിൽക്കേണ്ട കാര്യമില്ലെന്നും അത് തുറന്ന് കൊടുക്കാമെന്നുമായിരുന്നു കെമാൽ പാഷയുടെ പ്രതികരണം. വൈറ്റില മേൽപ്പാലം നിർമ്മിച്ചത് ഈ സർക്കാരാണെന്ന് ജനങ്ങൾക്ക് അറിയാം. അതുകൊണ്ട് ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സമയം നോക്കി നീട്ടി വയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News