Sorry, you need to enable JavaScript to visit this website.

പുതിയ താരോദയങ്ങൾ

പി.എസ്.ജിയിൽ താനും ലിയണൽ മെസ്സിയും അടുത്ത സീസണിൽ ഒന്നിച്ചു കളിക്കുമെന്ന് സെർജിയൊ റാമോസ് പറഞ്ഞതായ വാർത്ത ലോക ഫുട്‌ബോളിലെ ചൂടുള്ള ചർച്ചയായി. ആധുനിക ഫുട്‌ബോളിലെ മികച്ച ഡിഫന്ററായ റാമോസ് റയലുമായുള്ള കരാറിന്റെ അവസാന ഘട്ടത്തിലാണ്. മെസ്സി, നെയ്മാർ, എംബാപ്പെ, റാമോസ് എന്നിവരെല്ലാം  ഒന്നിച്ചു കളിക്കുന്ന ഡ്രീം ടീമിനെ സ്വപ്‌നം കാണുകയാണ് പി.എസ്.ജി ആരാധകർ. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സെൻട്രൽ  ഡിഫൻഡർ എന്ന ബഹുമതിയും റാമോസിനുണ്ട്. 
*** *** ***    
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രിട്ടീഷ് താരമായ മർക്കസ് റാഷ്‌ഫോർഡ്  'ഗാർഡിയൻ ഫുട്‌ബോളർ ഓഫ് ദി ഇയർ' അവാർഡ് നേടി. ബ്രിട്ടനിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നത് തുടരുന്ന കാര്യത്തിൽ   റാഷ്‌ഫോർഡ് നടത്തിയ പോരാട്ടവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് ഈ അവാർഡ്. ജമൈക്കൻ വംശജനായ ഈ മുപ്പത്തൊന്നുകാരൻ പ്രീമിയർ ലീഗിലെ മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളാണ്.
*** *** ***
പെലെയുടെ പേരിലുള്ള 757 ഔദ്യോഗിക ഗോളുകളുടെ സർവകാല റെക്കാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നു. റൊണാൾഡോയെ അഭിനന്ദിക്കാതെ താൻ 1283 ഗോളുകൾ നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുകയാണ് പെലെ ചെയ്തത്. സാന്റോസിനായി നേടിയ പല ഗോളുകളും  കണക്കിൽ കൂട്ടിയിട്ടില്ലെന്നാണ് പെലെ പറയുന്നത്.   അംഗീകൃത മത്സരങ്ങളിലെ കണക്കുകൾ പ്രകാരം പെലെ നേടിയ ഗോളുകൾ 757 ആണ്. റൊണാൾഡോ 758 ഗോളുകൾ നേടി ചെക്ക് താരം ജോസെപ് ബീക്കൺ ആണ് ലിസ്റ്റിൽ ഒന്നാമത്. ബീക്കൻറെ 805 ഗോൾ എന്ന മാന്ത്രിക നമ്പർ മറികടന്നു ഒന്നാം സ്ഥാനത്തെത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്.
*** *** ***
ലാ ലീഗ ടോപ് സ്‌കോറർ സ്ഥാനത്തു ഈയിടെ ബാഴ്‌സലോണ പുറത്താക്കിയ അത്‌ലറ്റികോ മാഡ്രിഡിന്റെ ലൂയിസ് സോറസാണ്. സോരസിനെ ഒഴിവാക്കിയ ബാഴ്‌സ കോച്ച് റൊണാൾഡ് കൂമന്റെ തീരുമാനം ഏറെ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. ബാർസിലോണക്കു കിരീട സാധ്യത വിദൂരമാണെന്നാണ്  കോമെൻ ഒടുവിലത്തെ പ്രസ്താവന. ഫിലിപ്പോ കൗട്ടിനോ, ജറാൾഡ് പീകെ,  ആൻസു  ഫാത്തി, സെർജിയോ റോബർട്ടോ തുടങ്ങിയ മുൻനിര കളിക്കാർ പരിക്കേറ്റു പുറത്തായതും തുടരെയുള്ള പരാജയങ്ങളുമാണ് ബാർസിലോണ കോച്ചിന്റെ ആശങ്കക്ക് കാരണം. 
*    *    *


പുതിയ താരോദയങ്ങളുടെ ആവേശത്തിലാണ് ജനുവരി ട്രാൻസ്ഫർ വിൻഡോ. റെന്നിന്റെ ഫ്രഞ്ച് താരം പതിനേഴുകാരൻ എഡ്വേർഡോ കമവിൻഗ, പി.എസ്.ജിയുടെ സുവർണ തലമുടിക്കാരൻ സാവി സൈമൺ,  ബൊറൂസിയ ഡോർട്മുണ്ടിന്റെ ബ്രിട്ടീഷ് താരം ജെയ്ദൻ സാഞ്ചോ,  ബ്രെസിയയുടെ മിഡ്ഫീൽഡർ 19 കാരൻ സാൻഡ്രോ ടോണാലി എന്നിവർ. അടുത്ത വർഷം ക്ലബ് വിടാനൊരുങ്ങുന്ന ക്രൊയേഷ്യൻ താരം ലുക്കാ മോദ്‌റിച്ചിന് പകരക്കാരനായി റിയൽ മഡ്രിഡ് കണ്ടു വെച്ച താരമാണ് എഡ്വേർഡോ കമവിൻഗ. 
*    *    *
ഫുട്ബാൾ സൈറ്റുകളായ മാർകയും ഓൾ ഫുട്ബാളുമെല്ലാം സീസണിലെ മോശം കളിക്കാരെ തിരഞ്ഞെടുക്കുന്ന പതിവുണ്ട്.  പ്രീമിയർ  ലീഗിൽ മോശം പ്രകടനം കാരണം ആദ്യ പതിനൊന്നിൽ സ്ഥാനം നഷ്ട്ടപ്പെട്ട ചെൽസിയുടെ സ്പാനിഷ് ഗോൾകീപ്പർ കെപ്പ അരിസബലാഗയാണ് അതിലൊന്ന്. റിയൽ മാഡ്രിഡിന്റെ എഡൻ ഹസാർഡ് ആണ് മറ്റൊരാൾ. ബാഴ്‌സിലോണയുടെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനും ലിസ്റ്റിൽ ഉണ്ട്.

Latest News