Sorry, you need to enable JavaScript to visit this website.

ട്വിറ്ററിലും പൂര്‍ണ വിലക്ക്; നിശബ്ദനാക്കാനുള്ള ഗൂഢാലോചനയെന്ന് ട്രംപ്

സാന്‍ ഫ്രാന്‍സിസ്‌കോ- യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററും പൂര്‍ണമായും മരവിപ്പിച്ചു. കാപിറ്റോള്‍ കലാപത്തിനു സമാനമായി ട്രംപ് അനുകൂലികള്‍ ഇനിയും സംഘര്‍ഷമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി എന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ട്രംപിന്റെ കഴിഞ്ഞ ദിവസങ്ങളിലെ ട്വീറ്റുകള്‍ പരിശോധിച്ചാണ് അക്കൗണ്ട് സ്ഥിരമായി ബ്ലോക്ക് ചെയ്യാന്‍ തീരുമാനമെടുത്തതെന്ന് ട്വിറ്റര്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. ട്രംപ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സമുഹ മാധ്യമമായ ട്വിറ്റര്‍ നേരത്തെ 12 മണിക്കൂര്‍ നേരത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 

തന്നെ നിശബ്ദനാക്കാനുള്ള ട്വിറ്ററിന്റെ ഗൂഢാലോചനയാണ് ഈ നീക്കമെന്ന് ട്രംപ് ആരോപിച്ചു. 'ഡെമോക്രാറ്റുകളുമായും തീവ്ര ഇടതുപക്ഷക്കാരുമായും ചേര്‍ന്നാണ് എന്നേയും നിങ്ങളേയും എനിക്കു വോട്ട് ചെയ്ത 75,000,000 പേരേയും നിശബ്ദരാക്കാനുള്ള ഈ ശ്രമം'- യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്രംപ് ട്വീറ്റ് ചെയ്തു. ഈ പോസ്റ്റ് ഉടന്‍ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.
 

Latest News