ദുബായ്- കെട്ടിട വാടകയുടെ മൂല്യം കണക്കാക്കി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് മൂന്ന് വര്‍ഷത്തേക്കു വര്‍ധിപ്പിക്കില്ല. വാടക ഉയരാതിരിക്കാന്‍ ഇതു സഹായകമാകും. കെട്ടിടയുടമകളുടെയും വാടകക്ക് എടുത്തവരുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കാനാണിതെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ലാന്‍ഡ് ആന്‍ഡ് പ്രോപ്പര്‍ട്ടി ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുത്തി ബിന്‍ മുജ് രിന്‍ അറിയിച്ചു.
താമസക്കാര്‍ക്കു കൂടുതല്‍ സഹായകമാണിത്. താമസക്കാര്‍ വാടക നല്‍കിയില്ലെങ്കില്‍ കെട്ടിട ഉടമക്ക് നിയമവഴികള്‍ തേടാനും അവസരം ലഭിക്കും. ഒരു വര്‍ഷത്തെ കെട്ടിടവാടകയുടെ നിശ്ചിത വിഹിതമാണ് മൂല്യമായി കണക്കാക്കുക. 3 വര്‍ഷത്തിനകം വാടകയുമായി ബന്ധപ്പെട്ട ഫീസുകള്‍ അനുവദിക്കില്ല. 3 വര്‍ഷം കഴിഞ്ഞാല്‍ വാടകയുടെ നിശ്ചിത വിഹിതം നോട്ടിസ് കൂടാതെ വര്‍ധിപ്പിക്കാനാകും.