Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പ് പോളിസി മാറ്റി, സ്വകാര്യത മൊത്തം ഊറ്റും; വിട്ടുകള എന്ന് ഇലന്‍ മസ്‌ക്; താരമായി സിഗ്‌നല്‍ ആപ്പ്

ന്യൂദല്‍ഹി- വാട്‌സാപ്പ് ഈയിടെയായി അവതരിപ്പിച്ച പുതിയ ഡേറ്റ പ്രവൈസി പോളിസി ടെക് ലോകത്ത് വലിയ കോലാഹലമായിരിക്കുകയാണ്. യൂസര്‍മാരില്‍ നിന്നും വാട്‌സാപ്പ് ഇപ്പോള്‍ ശേഖരിക്കുന്ന ഡേറ്റയ്ക്കു പുറമെ ഇവയെല്ലാം മാതൃകമ്പനിയായ ഫെസ്ബുക്കുമായും പങ്കുവെക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഈ പോളിസി അംഗീകരിച്ചില്ലെങ്കില്‍ വാട്‌സാപ്പ് ഉപേക്ഷിച്ചോളൂ എന്നാണ് തിട്ടൂരം. വാട്‌സാപ്പ് ഊറ്റുന്ന ഡേറ്റ മൊത്തം ഫെയ്‌സ്ബുക്കുമായി പങ്കുവെയ്ക്കുന്നത് യുസര്‍മാരുടെ സ്വകാര്യതാ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന ആശങ്ക പലകോണുകളില്‍ നിന്നും ഉയര്‍ന്നു വന്നു. ആഗോള തലത്തില്‍ തന്നെ വാട്‌സാപ്പിന്റെ ഈ പുതിയ നീക്കത്തിനെതിരെ ശബ്ദം ഉയര്‍ന്നിട്ടുണ്ട്. വാട്‌സാപ്പ് ഉപേക്ഷിച്ച് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ടെലഗ്രാം അല്ലെങ്കില്‍ സിഗ്‌നല്‍ എന്നീ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചോളൂവെന്നാണ് ഡേറ്റാ സുരക്ഷയെ മാനിക്കുന്നവരെല്ലാം നിര്‍ദേശിക്കുന്നത്.

ഇതിനിടെയാണ് ടെസ്‌ല മേധാവിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ഇലന്‍ മസ്‌കിന്റെ ഒരു ട്വീറ്റ് വരുന്നത്. 'സിഗ്‌നല്‍ ഉപയോഗിച്ചോളൂ' എന്നു മാത്രമെ ട്വിറ്ററിലെ തന്റെ 41 മില്യണ്‍ ഫോളോവേഴ്‌സിനോട് മസ്‌ക് പറഞ്ഞുള്ളൂ. മണിക്കൂറുകള്‍ കഴിഞ്ഞില്ല, സിഗ്നല്‍ ആപ്പ് തേടി ഗൂഗ്ള്‍ പ്ലേ സ്റ്റോറിലേക്കും ആപ്പ്‌ളിന്റെ ആപ്പ് സ്റ്റോറിലേക്കും ആളുകളുടെ കുത്തൊഴുക്കായിരുന്നു. സിഗ്‌നല്‍ ആപ്പ് ഡൗണ്‍ലോഡിങ് പൂരമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ ഡേറ്റ പ്രൈവസിയെ ഗൗരവത്തില്‍ കാണുന്നവര്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ ആപ്പാണ് സ്വകാര്യത സംരക്ഷണത്തില്‍ ഏറ്റവും മകിച്ചു നില്‍ക്കുന്നതെന്ന സത്യം ഇപ്പോഴാണ് ജനം തിരിച്ചറിഞ്ഞത്.

സ്വാകാര്യത സംരക്ഷിക്കുന്നതില്‍ സിഗ്‌നല്‍ വളരെ പ്രശസ്തമാണ്. സുരക്ഷാ വിദഗ്ധര്‍, പ്രൈവസി ഗവേഷകര്‍, അക്കാഡമിക് രംഗത്തുള്ളവര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് മെസേജിങിനായി കൂടുതലായും സിഗ്‌നല്‍ ആപ്പ് ഉപയോഗിക്കുന്നത്. യൂസറുടെ മൊബൈല്‍ നമ്പര്‍ മാത്രമെ സിഗ്‌നല്‍ ചോദിക്കുന്നുള്ളൂ. വേറൊരു വിവരവും ചോദിക്കുന്നില്ല, നല്‍കേണ്ടതുമില്ല. ഇതാണ് ആകര്‍ഷക ഘടകം. 

അതേസമയം വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ ആപ്പും ഊറ്റിയെടുക്കുന്ന യൂസര്‍ ഡേറ്റയുടെ വ്യാപ്തി അറിഞ്ഞാല്‍ നാം ഞെട്ടും. കോണ്ടാക്ടുകളും ഫോണ്‍ നമ്പറുകള്‍ക്കും പുറമെ നമ്മുടെ ഫോണില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍, പര്‍ചേസുകള്‍, എടുത്ത് ഫോട്ടോകള്‍, സഞ്ചരിച്ച വഴികള്‍, ലൊക്കേഷന്‍, ഇന്റര്‍നെറ്റ് ഉപയോഗം, ബ്രൗസിങ് ഹിസ്റ്ററി, വിഡിയോ, ഓഡിയോ തുടങ്ങി സകലതും ഇവ എടുക്കുന്നുണ്ട്. ഇതിനുള്ള സമ്മതം നല്‍കിയാലെ ഈ ആ്പ്പുകള്‍ ഉപയോഗിക്കാനാകൂ.

പുതിയ സ്വകാര്യത പോളിസി അംഗീകരിക്കാന്‍ ഇന്ത്യയിലെ 400 മില്യണ്‍ യൂസര്‍മാര്‍ക്ക് ഫെബ്രുവരി എട്ടു വരെയാണ് വാട്‌സാപ്പ് കാലവധി നല്‍കിയിരിക്കുന്നത്. സ്വീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു വണ്ടിവിട്ടോളൂ എന്നാണ് കമ്പനി പറയുന്നത്.

എന്നാല്‍ സിഗ്‌നല്‍ ഒരു ഡേറ്റയും ചോദിക്കുന്നില്ല. ആകെ സൂക്ഷിക്കുന്ന വ്യക്തിവിവരം എന്നത് നിങ്ങളുടെ ഫോണ്‍ നമ്പര്‍ മാത്രമാണ്. ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമിലുള്ള ആപാണെന്നതും ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. സ്വകാര്യതാ സംരക്ഷണത്തില്‍ മുന്നിലുള്ള മറ്റൊരു ജനപ്രിയ ആപ്പായ ടെലഗ്രാം കോണ്‍ടാക്ട് വിവരങ്ങള്‍, കോണ്ടാക്ടുകള്‍, യൂസര്‍ ഐഡി എന്നിവ മാത്രമാണ് യൂസര്‍മാരില്‍ നിന്നുമെടുക്കുന്നത്. 

ഓരോ ആപ്പും എടുക്കുന്ന വ്യക്തി വിവരങ്ങളുടെ പട്ടിക താഴെ. 

സിഗ്നൽ

  • None.

ടെലഗ്രാം

  • Contact Info
  • Contacts
  • User ID

വാട്സാപ്പ്

  • Device ID
  • User ID
  • Advertising Data
  • Purchase History
  • Coarse Location
  • Phone Number
  • Email Address
  • Contacts
  • Product Interaction
  • Crash Data
  • Performance Data
  • Other Diagnostic Data
  • Payment Info
  • Customer Support
  • Product Interaction
  • Other User Content

ഫെയ്സ്ബുക്ക് മെസഞ്ചർ

  • Purchase History
  • Other Financial Info
  • Precise Location
  • Coarse Location
  • Physical Address
  • Email Address
  • Name
  • Phone Number
  • Other User Contact Info
  • Contacts
  • Photos or Videos
  • Gameplay Content
  • Other User Content
  • Search History
  • Browsing History
  • User ID
  • Device ID
  • Product Interaction
  • Advertising Data
  • Other Usage Data
  • Crash Data
  • Performance Data
  • Other Diagnostic Data
  • Other Data Types
  • Browsing History
  • Health
  • Fitness
  • Payment Info
  • Photos or Videos
  • Audio Data
  • Gameplay Content
  • Customer Support
  • Other User Content
  • Search History
  • Sensitive Info
  • iMessage
  • Email address
  • Phone number Search history
  • Device ID

 

Latest News