രണ്ടു യുവതികളെ യുവാവ് ഒന്നിച്ചു വിവാഹം ചെയ്തു; ഛത്തീസ്ഗഢിലെ അസാധാരണ കല്യാണം വൈറൽ

ബസ്തര്‍- ഛത്തീസ്ഗഢിലെ ബസ്തറില്‍ നടന്ന അപൂര്‍വ വിവാഹത്തില്‍ യുവാവ് ഒരു മണ്ഡപത്തില്‍വച്ച് ഒരേസമയം രണ്ടു യുവതികളെ വിവാഹം ചെയ്തു. ബസ്തറിലെ തികാര ലൊംഗ ഗ്രാമത്തില്‍ നാലു ദിവസം മുമ്പാണ് വിവാഹം നടന്നത്. ചന്ദു മൗര്യ എന്ന യുവാവ് 21കാരിയായ സുന്ദരിയേയും 19കാരി ഹസിനയേയുമാണ് ഒരുമിച്ച് മിന്നുകെട്ടിയത്. പരസ്യമായാണ് നിയമവിരുദ്ധമായ ഈ വിവാഹം നടന്നത്. നാട്ടുകാരല്ലെന്നാം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയെങ്കിലും ആരും ഇതിനെ എതിര്‍ത്തില്ല. രണ്ടു പേരുടേയും സമ്മതത്തോടെയാണ് വിവാഹം ചെയ്തതെന്ന് വരന്‍ പറയുന്നു. നാട്ടുകാരുടെ മുമ്പില്‍ വച്ചാണ് വിവാഹം നടന്നതെങ്കിലും ഒരു വധുവിന്റെ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ലെന്ന് ചന്ദു പറഞ്ഞു. 

12ാം ക്ലാസ് പാസായവരാണ് രണ്ടു വധുക്കളും. അത്യപൂര്‍വ വിവാഹത്തിന്റെ ഫോട്ടോ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളും ഇതേറ്റു പിടിച്ചിരിക്കുകയാണ്. ഹിന്ദു വിവാഹ നിയമപ്രകാരം കുറ്റകരമാണ് ഇത്തരം വിവാഹം. എങ്കിലും ഇതുവരെ ഈ സംഭവത്തില്‍ കേസൊന്നും വന്നിട്ടില്ല.
 

Latest News