Sorry, you need to enable JavaScript to visit this website.

ആപ്പിൾ സിഡർ വിനിഗർ: ഉപയോഗങ്ങൾ

പുരാതന കാലം മുതൽ തൊട്ടേ ആപ്പിൾ സിഡർ വിനിഗർ പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കു വീട്ടു വൈദ്യമായും അണുനാശിനി യായും ഉപയോഗിച്ച് വരുന്നു. ആപ്പിൾ ഫെർമെന്റ് ചെയ്തെടുക്കുമ്പോഴാണ് ആപ്പിൾ സിഡർ വിനിഗർ ലഭിക്കുന്നത്. ഇതിലും അസിറ്റിക് ആസിഡ് ഉണ്ട്. കൂടാതെ    ലാക്ടിക്, സിട്രിക്, മാലിക്  ആസിഡുകളും ചിലയിനം ബാക്റ്റീരിയകളും  ഉണ്ട്. ഇനി ആപ്പിൾ സിഡർ വിനിഗർ കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 
ആപ്പിൾ സിഡർ വിനിഗർ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. തലയിലെ താരൻ കളയാൻ നല്ലൊരു മരുന്നാണ് ഇത്. ചൊറി, ചിരങ് മുതലായവ മാറാൻ സ്വൽപം വെള്ളത്തിൽ നേർപിച്ച് ഉപയോഗിക്കാവുന്നതാണ്. സൂര്യാതപം കൊണ്ടുണ്ടാകുന്ന പാടുകൾ മാറാൻ, മുഖക്കുരു, മുഖത്തെ കരുവാളിപ്പ് ഒക്കെ മാറുവാൻ ആപ്പിൾ സിഡെർ വിനിഗർ സ്വൽപം വെള്ളത്തിൽ ലയിപ്പിച്ചു തേക്കാവുന്നതാണ്.  ആപ്പിൾ സിഡെർ വിനിഗർ ഇളം ചൂടുവെള്ളം ചേർത്ത് കുപ്ലിക്കുന്നതു  തൊണ്ടയിലെ കരുകരുപ്പു  മാറാൻ സഹായിക്കും. നെഞ്ചെരിച്ചിൽ, ദഹനക്കേട് ഇവ മാറാൻ അൽപം വെള്ളം ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ചെറുചൂട് വെള്ളത്തിൽ രണ്ടു ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനിഗർ ഇട്ടു പാദങ്ങൾ പതിനഞ്ചു മിനിറ്റ് മുക്കി വെക്കുന്നത് ബാക്ടീരിയ, ഫംഗസ് മുതലായവ മാറാനും, സോക്സ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധം മാറാനും പാദങ്ങൾ മൃദുവാകാനും സഹായിക്കും. എന്നും ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനിഗർ ഒരു ടീസ്പൂൺ തേനും സ്വൽപം വെള്ളവും കൂട്ടിക്കലർത്തി  മുഖത്ത് തേച്ചു പിടിപ്പിച്ചു ഇരുപതു മിനിറ്റ് കഴിഞ്ഞു  കഴുകിക്കളയുക. മുഖചർമം ചുളിവുകളോ  പാടുകളോ ഇല്ലാതെ മിനുസമുള്ളതാകും.

വിറ്റാമിൻ ഇ
വിറ്റാമിൻ ഇ ഇപ്പോൾ ആളുകൾ ധാരാളമായി ഉപയോഗിച്ചു വരുന്നത് കാണാം. വിറ്റാമിൻ ഇ ഉപയോഗങ്ങളും ദൂഷ്യഫലങ്ങളും-
വിറ്റാമിൻ ഇ പ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള നല്ലൊരു വിറ്റാമിൻ ആണ്. മുടികൊഴിച്ചിൽ മാറാനും നഖങ്ങൾക്കു ദൃഢത വെക്കുന്നതിനും വിറ്റാമിൻ ഇ ഉപയോഗിക്കാം. വിറ്റാമിൻ ഇ കാപ്സ്യൂൾ   ആണ് സാധാരണ ഉപയോഗിക്കാറ്. ഇത് പൊട്ടിച്ചു തലയിൽ ആവണക്കെണ്ണയോടൊപ്പം തേച്ചു മസ്സാജ് ചെയ്താൽ മുടികൊഴിച്ചിൽ മാറുന്നതിനു സഹായിക്കും. വിറ്റാമിൻ ഇ നല്ലൊരു ആന്റി ഓക്സിഡന്റ് ആയതുകൊണ്ട് ചർമത്തിലെ ചുളിവുകൾ മാറാനും ചർമത്തെ ചെറുപ്പമായി നിലനിർത്താനും കഴിയും.
വിറ്റാമിൻ ഇ വെളിച്ചെണ്ണയോ ജൊജോബ ഓയിൽ ഒ അല്ലെങ്കിൽ ഏതെങ്കിലും എണ്ണയുമായി കൂട്ടിക്കലർത്തി വേണം മുഖത്ത് തേക്കുവാൻ. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയാം. യൗവനം നിലനിർത്താൻ ദിവസവും ഈ വിറ്റാമിൻ  മുഖത്ത് തേക്കുകയോ അല്ലെങ്കിൽ ഭക്ഷണമായോ ഉൾപ്പെടുത്താവുന്നതാണ്. വിറ്റാമിൻ ഇ അടങ്ങിയ ചില ഭക്ഷണ പദാർത്ഥങ്ങൾ ഇവയൊക്കെയാണ്- റോസ്റ്റ് ചെയ്ത സൺഫ്ളവർ സീഡ്‌സ്, ഹേസൽ നട്സ്, നിലക്കടല, ബദാം, ചീര, ബ്രോക്കോളി, കിവി, മാങ്ങ, തക്കാളി.
ഇനി വിറ്റാമിൻ ഇ അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. വിറ്റാമിൻ ഇ കൂടുതലായാൽ  രക്തം നേർക്കുകയും അത് വഴി സ്‌ട്രോക്കിനു കാരണമാകുകയും ചെയ്യും. അതിനാൽ ആവശ്യത്തിന് മാത്രമേ ഈ വിറ്റാമിൻ കഴിക്കാൻ പാടുള്ളൂ. പക്ഷേ സൗന്ദര്യ സംരക്ഷണത്തിന് പുറമെ ഉപയോഗിക്കുന്നതിൽ തെറ്റില്ല. 
 

Latest News