കേന്ദ്രം ഉടക്കി, വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് അനിശ്ചിതത്വത്തില്‍

ചെന്നൈ- വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് അനിശ്ചിതത്വത്തില്‍. തിയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം നടത്താനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ തുടരണമെന്നും നിര്‍ദ്ദേശം നല്‍കി. 
ഇതോടെ ജനുവരി 13ന് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന മാസ്റ്ററിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. മാസ്റ്ററിനൊപ്പം ചിമ്പു നായകനായ ഈശ്വരന്‍ എന്ന സിനിമയും റിലീസിന് തയ്യാറെടുത്തിരുന്നു.തിയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം നേരത്തേ വിവാദമായിരുന്നു. വലിയ വിമര്‍ശനമാണ് ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. വിജയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു നിര്‍ണായകമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്.

Latest News