വാഷിംഗ്ടൺ- അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് ഡോണൾഡ് ട്രംപിനെ ഒഴിവാക്കാനുള്ള നീക്കം മന്ത്രിസഭ തുടങ്ങിയതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമണത്തെ തുടർന്നാണ് നീക്കം. അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതി അനുസരിച്ച് ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പ്രസിഡന്റ് പരാജയപ്പെട്ടാൽ വൈസ് പ്രസിഡന്റിനും മന്ത്രിസഭക്കും പ്രസിഡന്റിനെ സ്ഥാനത്ത്‌നിന്ന് നീക്കാം. പേര് വെളിപ്പെടുത്താത്ത റിപ്പബ്ലിക്കൻ നേതാക്കളെ ഉദ്ധരിച്ച് സി.എൻ.എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ഈ മാസം 20നാണ് ട്രംപ് സ്ഥാനം ഒഴിയേണ്ടത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ വ്യാപകമായ രീതിയിൽ സംശയം ഉന്നയിച്ച് അനുയായികളെ പ്രകോപിപ്പിക്കുകയാണ് ട്രംപ് ചെയ്യുന്നത്.