ഇന്ത്യ-ഒമാന്‍ എയര്‍ ബബ്ള്‍ കരാര്‍ തുടരും

മസ്‌കത്ത്- ഒക്ടോബറില്‍ ആരംഭിച്ച ഇന്ത്യ- ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെ തുടരും. ഓരോ ഭാഗത്തേക്കും 6000 സീറ്റുകള്‍ വീതമാണ് സര്‍വീസ് നടത്തുന്നത്. ഇരു രാഷ്ട്രങ്ങളിലെയും ദേശീയ വിമാന കമ്പനികളായ ഒമാന്‍ എയര്‍, സലാം എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന കമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
 ആദ്യ ഘട്ടത്തില്‍ ഒരു വശത്തേക്ക് മാത്രം 10,000 സീറ്റുകളാണ് അനുവദിച്ചിരുന്നത്. പിന്നീട്, 5000 ആയി കുറയ്ക്കുകയും കഴിഞ്ഞ മാസം ഇത് 6,000ലേക്ക് ഉയര്‍ത്തുകയുമായിരുന്നു.

 

Latest News