ദുബായ്- യു.എ.ഇയില്‍ വീണ്ടും സമ്മാനപ്പെരുമഴയില്‍ ഇന്ത്യക്കാര്‍.മസ്‌കത്തില്‍ താമസിക്കുന്ന മലയാളി അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപയുടെ സമ്മാനത്തിന് അര്‍ഹനായതിന് പിന്നാലെ ഹൈദരാബാദ് സ്വദേശിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മിലെനിയം മില്ലെനിയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍െ്രെപസ് പ്രമോഷന്‍ നറുക്കെടുപ്പില്‍ എഴ് കോടി സമ്മാനം.
കനികരന്‍ രാജശേഖരന്‍(45) ആണ് 10 ലക്ഷം ഡോളര്‍ സമ്മാനം നേടിയത്. 347 സീരീസ് നറുക്കെടുപ്പിലാണ് ഡിസംബര്‍ 18ന് ഓണ്‍ലൈനില്‍ എടുത്ത 3546 നമ്പര്‍ ടിക്കറ്റിന് സമ്മാനം ലഭിച്ചത്.
മക്കളുടെ വിദ്യാഭ്യാസം, ഹൈദരാബാദില്‍ ഒരു വില്ല, ദുബായില്‍ ബിസിനസ് എന്നിവയാണ് കനികരന്‍ രാജശേഖരന്റെ ഭാവി പദ്ധതികള്‍. രണ്ട് മക്കളുടെ പിതാവായ ഇദ്ദേഹം കഴിഞ്ഞയാഴ്ച ദുബായ് സന്ദര്‍ശിച്ചിരുന്നു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് നറുക്കെടുപ്പിന്റെ ടിക്കറ്റെടുക്കുന്നത്. ഇതിന് മുന്‍പ് കഴിഞ്ഞ മാസം ഭാഗ്യ പരീക്ഷണം നടത്തിയിരുന്നു.
ഫൈനസ്റ്റ് സരെപസ് നറുക്കെടുപ്പില്‍ ദുബായിലെ ഇന്ത്യന്‍ വിദ്യാര്‍ഥി സെയ്ദ് ഷാബ്ബര്‍ ഹസന്‍ നഖ് വി(24)ക്ക് ബി.എം.ഡബ്ല്യു ആഡംബര കാറും ഇന്ത്യക്കാരായ നിതിന്‍ അഗ്രാവത്(38), അഹമദ് നാസര്‍ കമാല്‍ ശൈഖ് എന്നിവര്‍ക്ക് ആഡംബര ബൈക്കുകളും സമ്മാനം ലഭിച്ചു.