കിണറ്റിലിറങ്ങിയ ആ മുത്തശ്ശിക്ക് നാടിന്റെ ആദരം (വിഡിയോ)

പയ്യന്നൂര്‍- തൊണ്ണൂറാം വയസ്സിലും കിണറ്റിലിറങ്ങി വാര്‍ത്ത സൃഷ്ടിച്ച മുത്തശ്ശിക്ക് നാടിന്റെ ആദരം. കണ്ണൂര്‍ കുഞ്ഞിമംഗലം മുള്ളിക്കോട്ടെ ശ്രീദേവിയമ്മയാണ് വാര്‍ത്താ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. വെള്ളത്തില്‍ വീണ  തേങ്ങ എടുക്കുന്നതിന് പ്രായം വകവെക്കാതെ കിണറ്റിലിറങ്ങിയ ഇവരുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 


മുത്തശ്ശി കിണിറ്റിലിറങ്ങിയപ്പോള്‍ പേരമക്കള്‍ അതു മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പിന്നീടത് വൈറാലായി.
നാടിന്റെ താരമായി മാറിയ ശ്രീദേവിയമ്മയെ കുഞ്ഞിമഗംലം പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റിയാണ് അവരുടെ വീട്ടിലെത്തി ആദരിച്ചത്. 
ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ തയ്യില്‍ താജുദ്ദീന്‍ പൊന്നാട അണിയിച്ചു. മുസ്്‌ലിം ലീഗ് സെക്രട്ടറി കലാം കൊവ്വപ്പുറം ഉപഹാരം നല്‍കി. യൂത്ത് ലീഗ് സെക്രട്ടറി സി.എച്ച്. ഫൈസലിന്റെ നേതൃത്വത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും ശ്രീദേവിയമ്മയുടെ വീട്ടിലെത്തിയത്. 

Latest News