റിയാദ് - മൂല്യവർധിത നികുതി നടപ്പാക്കുന്നതു വഴി ആറു ഗൾഫ് രാജ്യങ്ങൾക്കും കൂടി പ്രതിവർഷം 2,500 കോടി ഡോളർ വരുമാനം ലഭിക്കുമെന്ന് വിദഗ്ധർ കണക്കാക്കുന്നു. അടുത്ത വർഷാദ്യം മുതൽ ഗൾഫിൽ അഞ്ചു ശതമാനം വാറ്റ് നടപ്പാക്കാനാണ് തീരുമാനം. വാറ്റ് നടപ്പാക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ ഗൾഫ് രാജ്യങ്ങൾ ധാരണയിലെത്തിയിരുന്നു.